Search
Close this search box.

കിളിമാനൂരിൽ 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ

eiQEIV071028

 

കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. വെള്ളല്ലൂർ, മാത്തയിൽ കുന്നുവിള വീട്ടിൽ അനു(32) വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

2022 ഫെബ്രുവരി ആദ്യ ആഴ്ചയിൽ ആണ് സംഭവം നടന്നത്. പ്രതി കുട്ടിയെ പ്രലോഭിപ്പിച്ച് അയാളുടെ വീട്ടിൽ എത്തിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

തിരുവനന്തപുരം റൂറൽ എസ്.പി ഡോ ദിവ്യ വി ഗോപിനാഥിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ് സനൂജ്, എസ്ഐമാരായ വിജിത്ത് കെ നായർ,
ഷാജി എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!