മടവൂർ : മടവൂർ ഗ്രാമപഞ്ചായത്തിൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന എലിക്കുന്നാംമുകൾ-വേട്ടയ്ക്കാട്ടുക്കോണം-മാങ്കോണം-കൃഷ്ണൻകുന്ന്-ചാലാംകോണം എന്നീ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 9.55 കോടിയുടെ നിർമാണപ്രവർത്തനങ്ങളാണ് നടക്കുന്നത്. വർക്കല എംഎൽഎ അഡ്വ വി ജോയ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, മറ്റു രാഷ്ട്രീയ സാമൂഹിക നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.