കിളിമാനൂർ : കിളിമാനൂർ പോലീസിന്റെ വളരെ ശക്തമായ അന്വേഷണത്തിൽ പിഞ്ചു കുഞ്ഞിനെ രക്ഷിക്കാനായി. പ്രതിയായ കുഞ്ഞിന്റെ മാതൃസഹോദരി അറസ്റ്റിലായി. തെന്നൂർ ചരുവിള വീട്ടിൽ അംബികയെയാണ് കിളിമാനൂർ പൊലീസ് തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിന് ആഭരണം വാങ്ങി നൽകാമെന്ന് പറഞ്ഞ് കുഞ്ഞിനേയും കൊണ്ട് അംബിക കടയിലേക്ക് പോയി. എന്നാൽ 2 മണിക്കൂർ കഴിഞ്ഞിട്ടും കുഞ്ഞിനെയും അംബികയയെയും കാണാതായപ്പോൾ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അംബികയെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി. കുട്ടിയെ തട്ടികൊണ്ട് പോയി വിൽക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ അമ്മയെ ഏൽപിച്ച ശേഷം വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു