ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ. നാഷണൽ സർവ്വീസ് സ്കീം സപ്തദിനക്യാമ്പിന്റെ ഭാഗമായി പ്രശസ്ത സൈക്കോളജിസ്റ്റ് ഖാൻ കരിക്കോട് ന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികമ്പന സെമിനാറും കൗൺസിലിംഗും നടത്തി. പ്രോഗ്രാം പ്രിൻസിപ്പാൾ ആർ.സുധാശങ്കർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ. ഹരികൃഷ്ണൻ സ്വാഗതവും എൻ.എസ്.എസ്. ലീഡർ രാഹുൽ കൃതഞ്‌ജതയും രേഖപ്പെടുത്തി. വൈസ് പ്രിൻസിപ്പാൾ വികാസ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ജയരാജ്, രാജേഷ്, സതി എന്നിവരും സ്റ്റാഫ് സെക്രട്ടറി സാജിദ്, ഇൻസ്ട്രക്ടേഴ്സ് സജി, വിനോജ് തുടങ്ങിയവരും പങ്കെടുത്തു.