Search
Close this search box.

ശാസ്ത്ര വെളിച്ചവുമായി ഗവ: എൽ പി എസ് ചെമ്പൂര്

 

ഫെബ്രുവരി 28 ശാസ്ത്ര ദിനത്തിൽ ശാസ്ത്ര വെളിച്ചം എന്ന പ്രവർത്തനവുമായി ചെമ്പൂര് എൽ പി എസ്.അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രത്തെ എങ്ങനെ ആയുധമാകാം എന്ന ആശയവുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങളാണ് കുട്ടിശാസ്ത്രജ്ഞർ പങ്കുവച്ചത് .ഓൺലൈനായും ഓഫ് ലൈനായും പ്രവർത്തനങ്ങൾ നടന്നു.സി .വി.രാമൻ അനുസ്മരണപ്രഭാഷണം, ഡോക്യുമെൻ്ററി പ്രദർശനം ,കുട്ടികളുടെ ലഘുപരീക്ഷണങ്ങൾ, പോസ്റ്റർ പ്രദർശനം, ശാസ്ത്ര നാടകം എന്നിവ സംഘടിപ്പിച്ചു.

കൗതുകങ്ങൾക്കു പിന്നിലെ രസകരമായ ശാസ്ത്ര തത്വങ്ങൾ കുഞ്ഞു മനസിൽ വിസ്മയങ്ങൾ സൃഷ്ടിച്ച ശാസ്ത്ര വെളിച്ചത്തിൽ അധ്യാപകർ, ഡയറ്റിൽ നിന്നെത്തിയ അധ്യാപക വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!