ആറ്റിങ്ങൽ: പൂവണത്തുമ്മൂട് മഹാത്മാ ജനശ്രീ സംഘത്തിന്റെ നാടൻ ഭക്ഷണ പദ്ധതിക്ക് തുടക്കമായി. കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ലഭ്യമാക്കുവാൻ ആണ് സംഘം ഭക്ഷണ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. ഫിഷ് ഫ്രൈ ഉൾപെടെ വിഭവ സമൃദ്ധമായ ഊണ് 60 രൂപക്ക് സംഘം നൽകും. ആദ്യ ഊണ് ഏറ്റു വാങ്ങി ഇളമ്പ ഉണ്ണികൃഷ്ണൻ പദ്ധതി ഉൽഘാടനം ചെയ്തു. സംഘത്തിന് നേതൃത്വം നൽകുന്ന ലീല, പ്രസീല, വത്സല എന്നിവർ പങ്കെടുത്തു. അഞ്ചു വർഷം മുൻപ് ആരംഭിച്ചത് ആണ് ജനശ്രീ സംഘം. മറ്റു പല പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഹോട്ടലുകളിൽ ഉൾപെടെ അമിത വില ഈടാക്കുകയും നിലവാരമില്ലാത്ത ഭക്ഷണം വ്യാപകമവുകയും ചെയ്തതോടെ നാട്ടുകാരുടെ ആവശ്യപ്രകാരം ആണ് മഹാത്മ ജനശ്രീ കൂട്ടായ്മ പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചത്.