Search
Close this search box.

വയോജനങ്ങൾക്ക് ആശ്വാസവുമായി ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ. നാഷണൽ സർവ്വീസ് സ്കീം

 

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ. നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പിന്റെ ഭാഗമായി കിളിമാനൂർ ചക്കുളത്തമ്മ ചാരിറ്റബിൾ ട്രസ്റ്റ് വൃദ്ധസദനത്തിൽ അന്നദാനവും അതോടൊപ്പം അവശ്യം വേണ്ടുന്ന കിടക്കകൾ, തലയിണൾ, ബഡ് ഷീറ്റുകൾ, തലയിണ കവറുകൾ തുടങ്ങിയവയും നൽകി. ഉച്ചക്ക് വൃദ്ധ സദനത്തിലെത്തിയ കുട്ടികൾ അന്തേവാസികളുമായി സംസാരിക്കുകയും ആവശ്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തുടർന്ന് അവർക്ക് ആഹാരം വിളമ്പി നൽകുകയും അവരുടെ ആവശ്യപ്രകാരമുള്ള സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തു. ഞായറാഴ്ച മുതൽ ആരംഭിച്ച എൻ.എസ്.എസ്. സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് രാവിലെ കിളിമാനൂർ കൊട്ടാരവും രാജാരവിവർമ്മ ആർട്ട് ഗ്യാലറിയും സന്ദർശിച്ച ശേഷം എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ കുട്ടികൾ വൃദ്ധ സദനത്തിലെത്തിയത്. ട്രസ്റ്റ് സെക്രട്ടറി സതീന്ദ്രനും മറ്റ് അന്തേവാസികളും ചേർന്ന് കുട്ടികളെ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!