ചലഞ്ചേഴ്‌സ് കപ്പ് 2026; ഔദ്യോഗിക ജേഴ്‌സി പ്രകാശനം വിധു പ്രതാപ് നിർവഹിച്ചു

Attingal vartha_20261121_132212_0000

ആറ്റിങ്ങൽ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് ഫ്ലഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റായ ചലഞ്ചേഴ്‌സ് കപ്പ് 2026-ന്റെ ഔദ്യോഗിക ജേഴ്‌സി പ്രകാശനം ചെയ്തു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംസ്ഥാന അവാർഡ് ജേതാവുമായ വിധു പ്രതാപ് പ്രകാശന കർമം നിർവഹിച്ചു.

ഔദ്യോഗിക ജേഴ്‌സിയുടെ പ്രകാശനച്ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ മാനസ, ജൂഹി ജയകുമാർ, സ്വയംവര സിൽക്‌സ് എം.ഡി. ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു.

ക്ലബ്ബ് പ്രസിഡന്റ് പ്രശാന്ത് മങ്കാട്ട്, എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീർ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എം.എസ്. മനോജ്, ക്ലബ്ബ് വൈസ് പ്രസിഡന്റ് ശ്രീകാന്ത്, ടൂർണമെന്റ് കമ്മിറ്റി അംഗം രാഹുൽ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി.

സ്വയംവര സിൽക്‌സ് അവതരിപ്പിക്കുന്ന ടൂർണമെന്റ് ഡിസംബർ 11, 12, 13 തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിലാണ് ചലഞ്ചേഴ്‌സ് കപ്പ് 2026 നടക്കുന്നത്.

ടൂർണമെന്റിലെ ജേതാക്കൾക്ക് 1,11,111 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 55,555 രൂപയുമാണ് സമ്മാനത്തുക. സെമിഫൈനലിസ്റ്റുകൾക്ക് 11,111 രൂപയും ക്വാർട്ടർ ഫൈനലിസ്റ്റുകൾക്ക് 5,555 രൂപയും ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!