ചിറയിന്‍കീഴ് പുരവൂര്‍ കുന്നുമല ക്ഷേത്രത്തില്‍ കവര്‍ച്ച

eiKA5BA90675

 

ചിറയിന്‍കീഴ്: പുരവൂര്‍ കുന്നുമല ഭഗവതീക്ഷേത്രത്തില്‍ കവര്‍ച്ച നടന്നു. ബുധനാഴ്ച അര്‍ദ്ധരാത്രിയിലാണ് മോഷണം. പ്രഭാതവിളക്കിനായി ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണവിവരം അറിഞ്ഞ് ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിച്ചത്. ക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന പണവും അലമാരയുടെ പൂട്ട് പൊളിച്ച് ഏഴ് സ്വര്‍ണ്ണ പൊട്ട്, ആറ് സ്വര്‍ണത്താലി, വെള്ളിപൊട്ടുകള്‍ എന്നിവ അപഹരിച്ചു. ക്ഷേത്ര ശ്രീേകാവിലിന്റെ പൂട്ട് പൊളിയ്ക്കാന്‍ ശ്രമം നടത്തി. ക്ഷേത്ര ശ്രീകോവിലിന് മുന്നിലും ഉപദേവന്മാര്‍ക്ക് മുന്നിലുമായി വച്ചിരുന്ന അഞ്ച് കാണിയ്ക്ക വഞ്ചികള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. കൂടാതെ ക്ഷേത്രത്തിലെ തന്ത്രിമഠത്തിന്റെ വാതിലും മോഷ്ടാവ് കുത്തിപ്പൊളിച്ചു. സമീപത്തെ വീട്ടില്‍ നിന്നെടുത്ത കൂന്താലി ഉപയോഗിച്ചാണ് മോഷ്ടാവ് വാതിലുകള്‍ പൊളിച്ച് അകത്തുകടന്നത്. പൊളിയ്ക്കാന്‍ ഉപയോഗിച്ച കൂന്താലിയും ഏതാനും നാണയത്തുട്ടുകളും മോഷ്ടാവ് ഉപേക്ഷിച്ചു. കാണിയ്ക്കവഞ്ചികളും പൂട്ടുകളും ക്ഷേത്രത്തിന് പുറത്ത് കുത്തിത്തുറന്നനിലയില്‍ കണ്ടെത്തി. ശനിയാഴ്ച ഉത്സവാഘോഷത്തിന് കൊടിയേറാനിരിക്കെയാണ് കവര്‍ച്ച ഉണ്ടായിരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് സമാനരീതിയില്‍ ഇവിടെ കവര്‍ച്ച നടന്നിരുന്നു. ചിറയിന്‍കീഴ് പോലീസ് വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ക്ഷേത്രം ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചിറയിന്‍കീഴ് സി.ഐ. ജി.ബി. മൂകേഷ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!