സംസ്ഥാന മദ്യവർജ്ജന സമിതി, ജസ്റ്റിസ് ഡി. ശ്രീദേവിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകനായ സാബു നീലകണ്ഠൻ നായർ അർഹനായി. തിരുവനന്തപുരം തൈക്കാട്, ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ കെ.മുരളീധരൻ എം.പി. പുരസ്കാരം സമ്മാനിച്ചു. സംസ്ഥാന പ്രസിഡന്റ് റസീഫ് ആധ്യക്ഷത വഹിച്ച യോഗത്തിൽ പന്ന്യൻ രവീന്ദ്രൻ, മദ്യവർജന സമിതി സംസ്ഥാന സെക്രട്ടറി റസൽ സബർമതി, എക്സ്സൈസ് ജോയിന്റ് കമ്മിഷണർ ഗോപകുമാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സാബു വർഗീസ്, റോബർട്ട് സാം. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.