Search
Close this search box.

നഗരസഭയുടെ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക്ക് ബാഗുകളും പിടിച്ചെടുത്തു

eiO77VK5476

നെടുമങ്ങാട് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നഗരസഭ ഹെൽത്ത് വിഭാഗം സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും കേടുവന്നതുമായ ഭക്ഷ്യ വസ്തുക്കളും, നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും പിടിച്ചെടുത്തു. വലിയമല ടേസ്റ്റിഹോം, പതിനാറാംകല്ല് രേവതി ഹോട്ടൽ, കുളവിക്കോണം വേണാട് ഹോസ്പ്പിറ്റൽ ക്യാൻറീൻ എന്നീ സ്ഥാപനങ്ങളിൽ നിന്നും പഴകിയതും കേടുവന്നതുമായ ഭക്ഷ്യ വസ്തുക്കളും മാർക്കറ്റ് ജംഗ്ഷനിലെ ഹമീദിയ സ്റ്റോറിൽ നിന്നും 92.5 കിലോ നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും പിടിച്ചെടുത്തു. പിടികൂടിയ ഭക്ഷ്യ വസ്തുക്കളും ക്യാരി ബാഗുകളും പൊതുജനങ്ങൾക്ക് കാണുവാനായി നഗരസഭാ ഓഫീസ് വരാന്തയില്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ ഈ സ്ഥാപനത്തിനെതിരെ നിയമ നടപടികൾ ഉൾപ്പെടെ സ്വീകരിച്ചതായി നെടുമങ്ങാട് നഗരസഭ സെക്രട്ടറി എസ്.നാരായണൻ അറിയിച്ചു.

അതെ സമയം രാത്രികാലങ്ങളിൽ നഗരത്തിലെ വിവിധ പ്രദേങ്ങളിൽ കോഴി മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറിയുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള സ്ക്വാഡുകളുടെ രാത്രി കാലപരിശോധനങ്ങൾ ശക്തമാക്കി.

നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ ജി.ഉണ്ണി, ഇൻസ്പെക്ടർമാരായ എസ്. കിരൺ, എസ്.എൽ. ബിജു സോമൻ, യു.വി.വിനീഷ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി എസ്.നാരായണൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!