കരകുളം ഗ്രാമപഞ്ചായത്തില്‍ വട്ടപ്പാറ വില്ലേജ് പരിധിയില്‍ വരുന്ന മരുതൂര്‍ വാര്‍ഡിലെ MGH കോളനി നിവാസികളുടെ പട്ടയ അപേക്ഷകൾ മന്ത്രി ജി.ആര്.അനില്‍ കൈപ്പറ്റി. പ്രദേശത്തെ 60 ഓളം കുടുംബങ്ങൾ ക്കാണ് പട്ടയം ഇനി ലഭിക്കാനുള്ളത്.സംസ്ഥാനത്തെ അർഹരായ മുഴുവൻ കടുംബങ്ങൾക്കും പട്ടയം ലഭ്യമാക്കുകഎന്നതാണ് സര്‍ക്കാര്‍ നയം. എല്ലാവര്ക്കും ഭൂമി എന്ന കാഴ്ചപ്പാടോടുകൂടിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഈ പ്രദേശത്ത് 160 ഓളം കുടുംബങ്ങളാണ് താമസിച്ചുവരുന്നത്. ഇതില്‍ പട്ടയം ലഭ്യമാക്കാൻ അവശേഷിക്കുന്ന അർഹരായ മുഴുവന്‍ പേര്‍ക്കും മൂന്നു മാസത്തിനുള്ളില്‍ പട്ടയം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മണ്ഡലത്തിൽ പട്ടയത്തിനായി ഇതുവരെ 225 അപേക്ഷകൾ കൈപ്പറ്റിയിട്ടുണ്ടെന്നും ആയതിന്റെ നടപടികൾ ഏപ്രില്‍ മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോസ്ഥരക്ക് നിര്‍ദ്ദേശം നല്കി.പ്രസ്തുത ചടങ്ങിൽ കരകുളം പഞ്ചായത്ത് പ്രസിഡൻ്റ് ലേഖാറാണി, വാർഡ് മെമ്പർമാരായ രാജീവ്.വി, വീണാചന്ദ്രൻ ജി.പി, ആശാ സന്ധ്യ ,ഉഷാകുമാരി നെടുമങ്ങാട് തഹസീൽദാർമാരായ അരുൺ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.