മംഗലപുരം: തോന്നയ്ക്കൽ പതിനാറാം മൈലിൽ വാഹനാപകടം. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇരുചക്രവാഹന യാത്രികനെ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വർക്ക്ഷോപ്പ് ജീവനക്കാരനും പതിനാറാം മൈൽ സ്വദേശിയുമായ അജീഷിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.