ലോക വനദിനമായ മാർച്ച് 21 ൻ്റെ പ്രാധാന്യം കുട്ടികളിലും, ജനങ്ങളിലും എത്തിക്കാനായി കാടൊരു കൂട് എന്ന സന്ദേശവുമായി ചെമ്പൂര്
എൽ പി എസ് .കാടുകളുടേയും,
മരങ്ങളുടേയും പ്രാധാന്യത്തേയും ഗുണത്തേയും പറ്റി പുതിയ തലമുറയെ ബോധവത്ക്കരണം നടത്തുക, കാലാവസ്ഥാ മാറ്റത്തിന് കാരണമായ വനനശീകരണവും വന ചൂഷണവും തടയുക എന്നതുമാണ് ഫ്ലാഷ് മോബിലൂടെ ഉദ്ദേശിച്ചത്.
കാട് പൂക്കും നേരം എന്ന സിഗ്നേച്ചർ ഫിലിമിലും ജൈവ വൈവിധ്യ സംരക്ഷണം എന്നതാണ് കൈകാര്യം ചെയ്യുന്നത്. വനദിനത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രപ്രദർശനവും വനസംരക്ഷണ മുദ്രാഗീതങ്ങളെഴുതിയ പോസ്റ്ററുകളുടെ പ്രദർശനവും സംഘടിപ്പിച്ചു. നിലാമുറ്റം അധ്യാപക കൂട്ടായ്മയിലെ അംഗങ്ങളും ,പി.ടി.എ അംഗങ്ങളും ദിനാചരണത്തിൽ പങ്കാളികളായി.