Search
Close this search box.

മികച്ച പ്രവർത്തനം നടത്തിയ യൂത്ത് ക്ലബ്ബുകൾക്കുള്ള ധനസഹായ വിതരണത്തിന് ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും ഇടം നേടി.

 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം, തിരുവനന്തപുരം നൽകിയ മികച്ച പ്രവർത്തനം നടത്തിയ യൂത്ത് ക്ലബ്ബുകൾക്കുള്ള ധനസഹായ വിതരണത്തിന് ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും ലിസ്റ്റിൽ ഇടം നേടി. അയ്യായിരം രൂപയുടെ ചെക്കാണ് ക്ലബ്ബിന് ലഭിച്ചത്.മുൻപും സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെയും, സംസ്ഥാന കായിക മന്ത്രാലയത്തിൻ്റെയും പാരിതോഷങ്ങൾക്ക് ചലഞ്ചേഴ്സ് ക്ലബ്ബ് അർഹമായിട്ടുണ്ട്. ചലഞ്ചേഴ്സ് ക്ലബ്ബിനു വേണ്ടി വൈസ് പ്രസിഡൻറ് ശ്രീകാന്ത്, എക്സിക്യൂട്ടീവ് അംഗം ദിനു.ബി.രാജ് എന്നിവർ ചേർന്ന് ചെക്ക് ഏറ്റുവാങ്ങി. ആറ്റിങ്ങലിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അനേകം യുവാക്കൾ ചേർന്ന് നേതൃത്വം നൽകുന്ന ചലഞ്ചേഴ്സ് ക്ലബ്ബ് തുടർന്നും കലാ-കായിക-സാംസ്കാരിക സന്നദ്ധ സേവന മേഖലകളിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ക്ലബ്ബിൻ്റെ മുഖ്യ രക്ഷാധികാരി അഡ്വ.സി.ജെ.രാജേഷ് കുമാർ, കോ-ഓർഡിനേറ്റർ വിഷ്ണു ചന്ദ്രൻ, പ്രസിഡൻ്റ് പ്രശാന്ത് മങ്കാട്ടു, സെക്രട്ടറി അനൂജ്, ട്രഷറർ ശ്രീജിത്, എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീർ എന്നിവർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!