കിളിമാനൂരിൽ ക്ഷേത്ര കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ

eiC5TZX67526

കിളിമാനൂർ: കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തമ്പുരാട്ടിപ്പാറ ശ്രീപാർവതിക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. നഗരൂർ കൊടുവൻമല കല്ലിങ്കൽ ചരുവിള പുത്തൻ വീട്ടിൽ രതീഷ് (25) ആണ് പോലീസിന്റെ പിടിയിലായത്.

മാർച്ച് 18ന് രാത്രി ആണ് കേസിന് ആസ്പദമായ സംഭവം. തമ്പുരാട്ടിപ്പാറ ശ്രീപാർവ്വതി ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് ഇരുപതിനായിരത്തോളം രൂപ കവർച്ച ചെയ്തിരുന്നു. തുടർന്ന് ക്ഷേത്രഭാരവാഹികൾ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ തെളിവുകൾ സ്വീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ വി ഗോപിനാഥ് ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ് ഡിസുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ്. സനൂജ് , എസ്ഐ വിജിത്ത് കെ നായർ എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ഷജീo, സിപിഒമാരായ പ്രദീപ്, ഷാജി, മഹേഷ്‌ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!