
കഴക്കൂട്ടത്തു സ്ഥിതിചെയ്യുന്ന പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗത്തെ മേൽക്കൂര തകർന്നുവീണു. ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം. ജീവനക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.67 വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടമാണിത്. കുറച്ചുകാലമായി അപകടാവസ്ഥയിലായിരുന്നതിനാൽ ഒരു വിഭാഗം ജീവനക്കാരെ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. കുറച്ചുപേരെ മാറ്റിയിരുന്നെങ്കിലും ദൈനംദിന കാര്യങ്ങൾക്കായി ഓഫീസിലേക്ക് ജീവനക്കാർ ഇവിടേക്ക് എത്താറുണ്ടായിരുന്നു. എന്നാൽ ഇന്ന് പണിമുടക്ക് ആയതിനാൽ ആരും എത്താതിരുന്നത് കൊണ്ടു തന്നെ വൻ അപകടം ഒഴിവായി



