വിതുരയിൽ ബേക്കറിയുടെ മറവില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

ei50PUN93079

വിതുര: ബേക്കറിയുടെ മറവില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മുളയ്‌ക്കോട്ടുകര താഹിറ മന്‍സിലില്‍ ഷഫീക്ക് (35)നെയാണ് വിതുര പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ദിലീപി (43)നെ കഴിഞ്ഞ മാസം 100 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നുള്ള വിവരത്തെത്തുടര്‍ന്ന് ഷഫീക്കിന്റെ വീട്ടിലും ബേക്കറിയിലുമായി നടത്തിയ പരിശോധനയില്‍ പായ്ക്കറ്റുകളിലായി വില്‍പനയ്ക്ക് സൂക്ഷിച്ചിരുന്ന 200 ഗ്രാമോളം കഞ്ചാവും 50 പായ്ക്കറ്റോളം നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാള്‍ വലിയതുറ ഭാഗത്തുള്ള ബന്ധുവീട്ടില്‍ താമസിച്ച് കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. അവിടെ നിന്നാണ് ഷഫീക്കിനെ വിതുര ഇന്‍സ്‌പെക്ടര്‍ എസ് ശ്രീജിത്ത്, സജികുമാര്‍, ഹാഷിം, ജസീല്‍, അസ്ലംഷ എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!