Search
Close this search box.

കിളിമാനൂരിൽ മദ്യം നൽകി പതിനേഴുകാരനെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

eiNS74C53218

കിളിമാനൂർ: കിളിമാനൂരിൽ മദ്യം നൽകി പതിനേഴുകാരനെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.ഓട്ടോ ഡ്രൈവറായ കിളിമാനൂർ അടയമൺ നെല്ലികുന്ന് സ്വദേശി അരുൺ ദാസ് (37) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെയാണ് 17 വയസ്സുകാരനെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് അരുൺദാസ് ഓട്ടോയിൽ കയറ്റിയത്. തുടർന്ന് കിളിമാനൂരിലെ ബാറിൽ പോയി മദ്യം വാങ്ങിനൽകി. അരുൺദാസിന്റെ വീട്ടിലെത്തിച്ചും നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. ഇതിനുശേഷമാണ് 17-കാരനെ പീഡനത്തിനിരയാക്കിയത്. തുടർന്ന് പിറ്റേദിവസമാണ് കുട്ടിയെ വീട്ടിൽ കൊണ്ടുവിട്ടത്. രാത്രിയിൽ വീട്ടിലെത്താത്തതിനെ തുടർന്ന് എവിടെയായിരുന്നുവെന്ന് വീട്ടുകാർ ചോദ്യംചെയ്തതോടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കിളിമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊണ്ടുപോയ ബാറിലും പ്രതിയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!