ചിറയിൻകീഴിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു

Attingal vartha_20261109_100818_0000

ചിറയിൻകീഴ്: മുടപുരത്ത് നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മധ്യവയസ്കൻ മരിച്ചു. മുടപുരം ടാഗോർ ജംഗ്ഷനിൽ കിഴക്കതിൽ വീട്ടിൽ ബിനു (50) ആണ് മരിച്ചത്.

ചിറയിൻകീഴ് പുളിമൂട്ടിൽ ഓയിൽ കട നടത്തുന്ന ബിനു, കട അടച്ചശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മുടപുരത്ത് വെച്ച് റോഡരികിലെ കുറ്റിയിൽ ഇരുചക്രവാഹനം ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!