Search
Close this search box.

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പണവും സ്വർണവും തട്ടിയെടുത്ത പ്രതി പിടിയിൽ

eiIYVH148385

കിളിമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച സ്വർണവും പണവും തട്ടിയെടുത്ത കേസിൽ പ്രതി കിളിമാനൂർ പോലീസിന്റെ പിടിയിൽ. കണ്ണൂർ ഇരിട്ടി പയ്യാവൂർ കാഞ്ഞിരക്കൊല്ലി തറയിൽ വീട്ടിൽ സങ്കീർത്ത് സുരേഷ് (19) നെയാണ് പിടികൂടിയത്.

ഏപ്രിൽ ആറിനാണ് സംഭവം. കരവാരം തോട്ടയ്ക്കാട് സ്വദേശിയുടെ പത്താം ക്ലാസ് വിദ്യാർഥിനിയായ മകളുമായി പ്രതി വ്യാജ സൗഹൃദം ഉണ്ടാക്കുകയും പെൺകുട്ടിയുടെ പക്കൽ നിന്നും സ്വർണാഭരണങ്ങൾ ഊരി വാങ്ങുകയും ചെയ്തിരുന്നു. പെൺകുട്ടി പിതാവിനെ അറിയിച്ചതിനെ തുടർന്ന് പിതാവ് കിളിമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി
ഡോക്ടർ ദിവ്യ വി ഗോപിനാഥ് ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ് സനൂജ്, എസ്ഐ വിജിത്ത് കെ നായർ, എഎസ്ഐ ഷജിം, എഎസ്ഐ പ്രദീപ് കുമാർ, സിപിഒമാരായ സുഭാഷ്,മഹേഷ്, bപ്രദീപ് എന്നിവർ ചേർന്ന് അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ മോഷണക്കേസ് ഉള്ളതായി പോലീസ് പറയുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!