Search
Close this search box.

കാട്ടാക്കട മണ്ഡലത്തിൽ 6 റോഡുകളുടെ നവീകരണത്തിന് തുടക്കമാകുന്നു.

eiHS0IQ50422

കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിൽ 6 പൊതുമരാമത്ത് റോഡുകൾ നവീകരിക്കുന്നതിനുള്ള ടെന്റർ നടപടികൾ പൂർത്തിയായതായി ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. തച്ചോട്ടുകാവ് – മൂങ്ങോട് – അന്തിയൂർക്കോണം റോഡ്, മങ്കാട്ടുകടവ് – തച്ചോട്ടുകാവ് റോഡ്, മലയം – മൊട്ടമൂട് റോഡ്, വിളപ്പിൽശാല – മലപ്പനംകോട് – കട്ടയ്ക്കോട് റോഡ്, വിളവൂർക്കൽ – പിടാരം റോഡ്, പേയാട് – കിള്ളി റോഡ് എന്നീ റോഡുകളാണ് ബി.എം.ബി.സി രീതിയിൽ നവീകരിക്കുന്നത്. തച്ചോട്ടുകാവ് – മൂങ്ങോട് – അന്തിയൂർക്കോണം റോഡിന് 2 കോടി രൂപയും, മങ്കാട്ടുകടവ് – തച്ചോട്ടുകാവ് റോഡിന് 2.5 കോടി രൂപയും, മലയം – മൊട്ടമൂട് റോഡിന് 2 കോടി രൂപയും, വിളപ്പിൽശാല – മലപ്പനംകോട് – കട്ടയ്ക്കോട് റോഡിന് 3 കോടി രൂപയും വിളവൂർക്കൽ – പിടാരം റോഡിന് 2.5 കോടി രൂപയും പേയാട് – കിള്ളി റോഡിന് 4 കോടി രൂപയും വിനിയോഗിച്ചാണ് നവീകരിക്കുന്നത്. സമയബന്ധിതമായി 6 റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുള്ളതായി ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!