മെമ്പറുടെ ഇടപെടൽ ഫലം കണ്ടു, വൈദ്യുതി കമ്പി തട്ടി മരത്തിൽ തീ പടർന്ന സംഭവത്തിൽ ഉടൻ നടപടി

ei8WCAP95537

കല്ലമ്പലം : ദേശീയപാതയിൽ കടുവയിൽ പള്ളിക്ക് സമീപം വൈദ്യുതി കമ്പി തട്ടി മരത്തിൽ തീ പിടിച്ച സംഭവത്തിൽ വാർഡ് മെമ്പർ റാഷിദിന്റെ ഇടപെടൽ ഫലം കണ്ടു. കടുവയിൽ പള്ളിക്ക് സമീപം ദൈവപ്പുര ദേവീക്ഷേത്രത്തിന് മുന്നിൽ നിന്ന മാവിന്റെ വലിയ ശിഖരത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ 6 മണിയോടെ തീയും പുകയും ഉയർന്നത്. പുലർച്ചെ കാക്കകൾ വൈദ്യുതി കമ്പിയിലും സമീപത്ത് കൂടി കടന്നു പോകുന്ന 11 കെവി ലൈനിലും തട്ടി തീപ്പൊരി ഉണ്ടാവുകയും തുടർന്ന് സമീപത്ത് നിന്ന മരത്തിന്റെ ശിഖരത്തിൽ വൈദ്യുതി കമ്പി തട്ടി തീ ഉണ്ടാവുകയുമാണ് ചെയ്തത്. മണമ്പൂർ അഞ്ചാം വാർഡ് മെമ്പർ റാഷിദ്‌ വിവരം അറിഞ്ഞ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ നഹാസിനെ അറിയിക്കുകയും ചെയ്തു. എന്നാൽ നാഷണൽ ഹൈ വേയുടെ പരിധിയിൽ വരുന്നതിനാൽ മരത്തിന്റെ ശിഖരം ഉടനെ മുറിച്ചു മാറ്റുക പ്രായോഗികമല്ലാത്തതിനാൽ ഉടൻ ഫയർ ഫോഴ്‌സിനെ അറിയിച്ചു. ഫയർ ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഏറെ നേരം വെള്ളം ചീറ്റി തീ അണച്ച് അപകട സാധ്യത ഒഴിവാക്കി. ഈ സമയം കൊണ്ട് തന്നെ മെമ്പറും പ്രസിഡന്റും മരത്തിന്റെ ശിഖരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം നൽകി. തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റിയും കെഎസ്ഇബിയും ഇടപെട്ട് ഇന്ന് രാവിലെ തന്നെ അപകടാവസ്ഥയിൽ നിന്ന മാവിന്റെ ശിഖരവും തൊട്ടടുത്തു നിന്ന പാല മരത്തിന്റെ ശിഖരങ്ങളും മുറിച്ചു മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!