Search
Close this search box.

നിരവധി ക്രിമിനൽ കേസിലെ പ്രതിക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി കടയ്ക്കാവൂർ പോലീസ്

eiWMA4P6854

കടയ്ക്കാവൂർ : നിരവധി ക്രിമിനൽ കേസിലെ പ്രതിക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി കടയ്ക്കാവൂർ പോലീസ്. വക്കം കായൽവാരം പള്ളി തെക്കതിൽ വീട്ടിൽ വട്ടപ്പള്ളി എന്ന് വിളിക്കുന്ന ഷിബു (34) വിനെയാണ് കാപ്പ ചുമത്തി തിരുവനന്തപുരം റൂറൽ ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക്ക് പോലീസ് വിലക്കേർപ്പെടുത്തിയത്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മണനാക്ക്, കായൽവാരം, പള്ളിമുക്ക്, നിലയ്ക്കാമുക്ക് ചാമ്പാൻവിള തുടങ്ങിയ പ്രദേശങ്ങളിൽ അടിപിടി, പിടിച്ചുപറി,മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കൽ, കൊലപാതക ശ്രമം തുടങ്ങി ഏഴോളം കേസിലെ പ്രതിയാണ് ഷിബു പൊതുജനങ്ങളുടെ സ്വൈര്യവിഹാരത്തിന് നിരന്തരം ശല്യങ്ങൾ ഉണ്ടാക്കുന്നതിനെ തുടർന്നാണ് ഡിഐജി കാപ്പ നിയമപ്രകാരം തിരുവനന്തപുരം റൂറൽ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയത്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നവർക്കെതിരെ ഇത്തരം നടപടികൾ സ്വീകരിക്കുമെന്ന് കടക്കാവൂർ എസ്എച്ച്ഒ അജേഷ് വി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!