Search
Close this search box.

പോത്തൻകോട് സ്‌കൂട്ടറിന് പിറകിൽ ടിപ്പർ ഇടിച്ച് അപകടം

eiAZ9Y177571

സ്‌കൂട്ടറിന് പിറകിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ട്യൂഷന് പോയ മകനെ വിളിക്കാൻ പോകുകയായിരുന്ന ഉദയപുരം പി.എസ് ഭവനിൽ പ്രശാന്തിന്റെ ഭാര്യ സൗമ്യാദേവിയാണ് (34) അപകടത്തിൽപ്പെട്ടത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോത്തൻകോട് ജംഗ്ഷനിൽ ലൈബ്രറി കെട്ടിടത്തിന് മുന്നിൽ രാവിലെയായിരുന്നു അപകടം. സ്‌കൂട്ടറിനൊപ്പം റോഡിൽ വീണ വീട്ടമ്മയെയും നിരക്കി കുറേദൂരം മുന്നോട്ടുപോയ ശേഷമാണ് ടിപ്പർ നിന്നത്. സ്‌കൂട്ടർ ടിപ്പർ ലോറിയുടെ മുന്നിലെ ടയറിൽ കുരുങ്ങിപ്പോയിരുന്നു. ജംഗ്ഷനിൽ നിന്ന് നേരെയൂള്ള വെമ്പായം റോഡിലേക്ക് വീട്ടമ്മ പോകുമ്പോഴാണ് അപകടം. അപകടത്തെ തുടർന്ന് വീട്ടമ്മയുടെ വലതുകാലിലെ മാംസപേശികൾ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് 108 ആംബുലൻസിൽ വീട്ടമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!