മുരുക്കുംപുഴയിൽ എത്തുന്നവർക്ക് ശങ്ക മാറ്റാൻ ഇനി ആശങ്ക വേണ്ട :ഇ -ടോയ്ലറ്റ് സ്ഥാപിച്ചു .

eiTZETP28382

മംഗലപുരം : പ്രധാന വാണിജ്യ മേഖലയായ മുരുക്കുംപുഴയിൽ എത്തുന്നവർക്ക് ശങ്ക മാറ്റാൻ ഇനി ആശങ്ക വേണ്ട. മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുരുക്കുംപുഴ ജംഗ്ഷനിൽ ഇ -ടോയ്ലറ്റ് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ടോയ്‌ലെറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ എം. ഷാനവാസ്‌, മെമ്പർമാരായ വി. അജികുമാർ, കെ. ഗോപിനാഥൻ, സിന്ധു സി . പി, എസ്. ആർ. കവിത, ഗ്രാമപഞ്ചായത്ത് സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, പ്ലാൻ ക്ലാർക്ക് എസ്. ശ്യാം എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!