ആറ്റിങ്ങൽ:ആറ്റിങ്ങൽ ബൈപ്പാസ് യാഥാർത്ഥ്യമാകുമ്പോൾ എംപിയും കോൺഗ്രസുകാരും തങ്ങളുടെ ഇടപ്പെടലിന്റെ ഭാഗമായാണ് ബൈപാസ് സാധ്യമായത് എന്ന് പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഎം മുതിർന്ന നേതാവുമായ ആനത്തലവട്ടം ആനന്ദൻ. ആറ്റിങ്ങൽ ബൈപാസ് വിവാദത്തിൽ മറുപടി നൽകാൻ കച്ചേരിനടയിൽ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈപ്പാസ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് മുൻ എംഎൽഎ അഡ്വ.ബി സത്യൻ നിയമസഭയിൽ ഇടപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കേന്ദ്രത്തിൽ നടത്തിയ ഇടപെടലിന്റെ ഭാഗമായി യാഥാർത്ഥ്യമായതാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അഡ്വ.ബി സത്യൻ,സിപിഎം സംസ്ഥാനകമ്മിറ്റി വി.ജോയ് എം.എൽ.എ,ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക,സിപിഎം ജില്ല കമ്മിറ്റി അംഗങ്ങളായഅറ്റിങ്ങൽ സുഗുണൻ,സുഭാഷ്,ഷൈലജാ ബീഗം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ.രാജു , അഞ്ചുതെങ്ങ് സുരേന്ദ്രൻ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി എന്നിവർ മറുപടി പ്രസംഗത്തിൽ പങ്കെടുത്തു. സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ് ലെനിൻ സ്വാഗതവും സിപിഎം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ദേവരാജൻ നന്ദിയും രേഖപ്പെടുത്തി