കല്ലമ്പലം :കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ ആദ്യ യാത്രയില്‍ തന്നെ അപകടം. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പോയ കെ സ്വിഫ്റ്റിന്റെ ലേയ്‌ലാൻഡ് ബസ് കല്ലമ്പലത്തിന് സമീപത്തുവെച്ച് എതിരെ വന്ന ലോറിയുമായി ഉരഞ്ഞു. വലിയ അപകടം അല്ലെങ്കിലും ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. 30,000ത്തോളം രൂപ വിലയുള്ള മിറർ ആണ് ഇളകിപ്പോയതെന്നാണ് റിപ്പോർട്ട്. പകരം തത്കാലത്തേക്ക് കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചാണ് യാത്ര തുടര്‍ന്നത്. അപകടത്തില്‍ ആളപായമില്ല. ബസ്സിന്റെ ഒരു വശത്തെ കുറച്ചു പെയിന്റും പോയിട്ടുണ്ട്.ഇന്നലെ രാത്രി ഏഴര മണിയോടെയാണ്അപകടം സംഭവിച്ചത്.
ഇന്നലെ വൈകുന്നേരം 6 അര മണിയോടെയാണ് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തത്. തുടർന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. താത്കാലിക മിറർ വെച്ച് യാത്ര തുടർന്ന ബസ് കോഴിക്കോട് എത്തി. ഇന്ന് രാവിലെയാണ് അപകട വിവരം പുറത്ത് വരുന്നത്.