Search
Close this search box.

നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ മംഗലപുരത്ത് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

eiPBRFX63721

മംഗലപുരം: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം പുതുവൽ പുത്തൻ വീട്ടിൽ(ഷെമിനാ മൻസിൽ) ഷാനു എന്ന് വിളിക്കുന്ന ഷാനവാസ്സിനെ(36) ആണ് മംഗലപുരം പോലീസ് കാപ്പ ചുമത്തി കരുതൽ തടങ്കലിൽ ആക്കിയത്.

കൊലപാതകം , വധശ്രമം , കൂലിതല്ല് ,പിടിച്ച്പറി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസ്സുകളിലെ പ്രതിയാണ് ഇയാൾ . മംഗലപുരത്തെ പ്രസാദ് കൊലപാതക കേസ്സിലെ പ്രതിയായിരുന്ന ഇയാളെ മുൻപ് മംഗലപുരം , കഴക്കൂട്ടം സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പള്ളിപ്പുറത്തെ ബേക്കറിയിൽ അതിക്രമിച്ച് കടന്ന് ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയ കേസ്സിലും , ടെക്നോ സിറ്റിക്ക് സമീപം അന്യസംസ്ഥാന തൊഴിലാളിയെ കുത്തിപരുക്കേൽപിച്ച കേസിലും പ്രതിയായ ഇയാൾ ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ് വരവെയാണ് ഇപ്പോൾ അറസ്റ്റിലായത്.

തിരുവനന്തപുരം റൂറൽ ജില്ലയിൽ ഗുണ്ടകൾക്കും , ലഹരിമാഫിയക്കും എതിരെ തുടരുന്ന ശക്തമായി നടപടികൾ തുടർന്ന് വരുകയാണ്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ: ദിവ്യാ വി ഗോപിനാഥ് ഐ.പി.എസ്സ് ന്റെ ശുപാർശ പ്രകാരം തിരുവനന്തപുരം ജില്ലാ കളക്ട്ർ ആണ് കാപ്പാ ഉത്തരവ് പുറപ്പെടുവിച്ചത്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബു , സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ എന്നിവരുടെ നേതൃത്വത്തിൽ മംഗലപുരം പോലീസ് ഇൻസ്പെക്ടർ എച്ച്.എൽ.സജീഷ് , എ.എസ്സ്.ഐ ഫ്രാങ്ക്ളിൻ തിരുവനന്തപുരം റൂറൽ ഡാൻസാഫ് എസ്സ്.ഐ ഫിറോസ്ഖാൻ , എ.എസ്സ്.ഐ ബി.ദിലീപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!