Search
Close this search box.

2020 ലെ മികച്ച യുവജന സംഘടനയ്ക്കുള്ള ജില്ലാ പുരസ്കാരം സംസ്കൃതി സാമൂഹ്യവേദി ഏറ്റുവാങ്ങി

സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ 2020 ലെ മികച്ച യുവജന സംഘടനയ്ക്കുള്ള ജില്ല പുരസ്കാരം (സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം) തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആൻ്റണി രാജുവിൽ നിന്നും തകരപ്പറമ്പ് സംസ്കൃതി സാമൂഹ്യവേദി ഏറ്റുവാങ്ങി. ഫലകവും, പ്രശംസാപത്രവും ,ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം ജില്ലയിൽ മികവാർന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്ന സംസ്കൃതിക്ക് 2018-ൽ നെഹ്റു യുവകേന്ദ്രയുടെ സ്വച്ച് ഭാരത് പുരസ്കാരം, യുവജനക്ഷേമ ബോർഡിൻ്റെ യൂത്ത് ക്ലബുകളുടെ റിയാലിറ്റി ഷോയായ യൂത്ത് കേരള എക്സ്പ്രസിലുടെ ജില്ലയിലെ മികച്ച ക്ലബിന് ഉള്ള അംഗീകാരം, യുവജനക്ഷേമബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻ പാട്ട് മൽസരത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനം ‘ കേരളോത്സവത്തിൽ ജില്ലയിൽ 2 സ്ഥാനം തുടങ്ങിയ നിരവധി നേട്ടങ്ങളിലുടെ സംസ്കൃതി മുന്നോട്ട് കുതിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!