കരവാരത്ത് രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടന്നു

ei9O7MY45403

കല്ലമ്പലം: കരവാരത്ത് രണ്ട് ക്ഷേത്രങ്ങളിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നു.തോട്ടയ്ക്കാട് പറക്കുളം ഭഗവതീ ക്ഷേത്രം, സമീപത്തെ വാപ്ലാകം ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പറക്കുളം ഭഗവതീ ക്ഷേത്രത്തിലെ ശ്രീകോവിലിലെ 6 പൂട്ടുകൾ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലി കവർന്നു.കൂടാതെ ഓഫിസ് മുറി കുത്തി തുറന്ന് സ്വർണ പൊട്ടുകളും കാണിക്ക വഞ്ചിയും മോഷ്ടിച്ചു.സമീപത്തെ വാപ്ലാകം ക്ഷേത്രത്തിലെയും ഓഫിസ് മുറി കുത്തി തുറന്ന് സ്വർണപൊട്ടുകളും കാണിക്ക വഞ്ചിയും കവർന്നതായി ഭാരാവാഹികൾ അറിയിച്ചു.രണ്ട് സ്ഥലത്തും ഒരേ സംഘം തന്നെ ആണ് മോഷണം നടത്തിയിട്ടുള്ളത് എന്ന് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തിയ പൊലീസ് സംശയിക്കുന്നു.അന്വേഷണം ഊർജിതമാക്കിയതായി കല്ലമ്പലം ഇൻസ്പെക്ടർ ഐ.ഫറോസ് അറിയിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!