നെടുമങ്ങാട് :നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ആൾ പിടിയിൽ. നെടുമങ്ങാട് വില്ലേജിൽ അരശുപറമ്പ് കുന്നത്ത് പൂത്തൻ വീട്ടിൽ നാദിർഷ (41)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴു മണിയോടുകൂടി വാളിക്കോട് ജംഗ്ഷനിൽ സ്കൂൾ കുട്ടികൾക്കും മറ്റും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്ക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് നൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഇയാളെ പിടികൂടുകയായിരുന്നു. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ സജു, അഖിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.