മത്സരയോട്ടം പോട്ടെ, ആ ഡോർ ഒന്ന് അടച്ചൂടെ? യാത്രക്കാരുടെ ജീവൻ വെച്ച് പന്ത് കളിക്കണോ !കെഎസ്ആർടിസിയുടെ കഥ 

ei4KI0C56143

വർക്കല : കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിക്കുന്നു എന്ന് കേട്ടപ്പോൾ യാത്രക്കാർ വളരെ സന്തോഷത്തിലായിരുന്നു. കാരണം കൂടുതൽ സുരക്ഷിതമായ യാത്ര ലഭ്യമാകും എന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ ഇപ്പോൾ ആ യാത്രക്കാർ ബസ്സിൽ ജീവനും കയ്യിൽ പിടിച്ചാണ് ഇരിക്കുന്നത്. ആറ്റിങ്ങൽ കല്ലമ്പലം വർക്കല റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ സ്വകാര്യ ബസ്സുകൾക്കൊപ്പം മത്സരയോട്ടമാണ് നടത്തുന്നതെന്ന് പരാതി ഉയരുന്നു. മത്സരയോട്ടം മാത്രമല്ല സുരക്ഷ മാനദണ്ഡങ്ങൾക്കും കോട്ടം വരുത്തിയാണ് കെഎസ്ആർടിസിയുടെ മരണപ്പാച്ചിൽ. ഇരു ഡോറുകളും അടയ്ക്കണമെന്ന നിയമം നിലവിൽ നിൽക്കെ കെഎസ്ആർടിസിക്ക് ആ നിയമം ബാധകമല്ലേ എന്നാണ് പൊതുജനങ്ങളുടെ ചോദ്യം. മെയ് 16ന് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം ഈ വിഷയത്തിൽ അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വാർത്ത നൽകിയിരുന്നു. എന്നാൽ ഇന്നും ബസ്സിന്റെ ഡോർ അടഞ്ഞിട്ടില്ല.

ഡോർ തുറന്നു വെച്ച് ബസ് ഓടിക്കുന്നതിനു 5000 രൂപ വരെ പിഴ ചുമത്താനും പെർമിറ്റ്‌ സസ്‌പെൻഷൻ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. അത് സ്വകാര്യ ബസ്സായാലും, കെഎസ്ആർടിസി ആയാലും ശരി തന്നെ. പക്ഷെ ഇവിടെ എന്തെ സ്വകാര്യ ബസ്സുകൾക്ക് മുന്നിൽ കൈ കാട്ടുന്ന കാക്കിപ്പട്ടാളം കെഎസ്ആർടിസിക്ക് മുന്നിൽ കൈ കാണിക്കുന്നില്ല. അതിൽ യാത്ര ചെയ്യുന്നവരുടെ ജീവന് വിലയില്ലേ…

യാത്രക്കാരുമായി പാഞ്ഞ് നീങ്ങുന്ന സ്വകാര്യ ബസ് ആയാലും കെഎസ്ആർടിസി ബസ് ആയാലും സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. നിശ്ചിത സ്ഥലത്തേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മരണത്തിലേക്കുള്ള ടിക്കറ്റ് നൽകരുതെന്നും ജനങ്ങൾ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!