അതുല്യ നടൻ പ്രേം നസീറിന്റെ വീട് ലൈല കോട്ടേജ് വില്പനയ്ക്കെന്ന് റിപ്പോർട്ട്. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലുള്ള വീടാണ് വില്പനയ്ക്ക് വച്ചിരിക്കുന്നതായി വാർത്ത പ്രചരിക്കുന്നത്.പ്രേം നസീര്‍ വിട പറഞ്ഞ് 30 വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകളുറങ്ങുന്ന ഏക അവശേഷിപ്പാണ് ഈ വീട്. പ്രേം നസീറിന്റെ ഓര്‍മകള്‍ നിറഞ്ഞ് നില്ക്കുന്ന ലൈല കോട്ടേജ് കാണാന്‍ ഇന്നും സിനിമ പ്രേമികള്‍ എത്താറുണ്ട്.
പ്രേംനസീറിന്റെ മൂന്ന് മക്കളില്‍ ഇളയ മകളായ റീത്തയ്ക്കാണ് ഭാഗം വച്ചപ്പോള്‍ വീട് ലഭിച്ചത്. റീത്ത ഇത് പിന്നീട് തന്റെ മകള്‍ക്ക് നല്കി. കുടുംബസമേതം അമേരിക്കയില്‍ താമസിക്കുന്ന ഇവര്‍ക്ക് വീട് നിലനിര്‍ത്താന്‍ താത്പര്യമില്ലാത്തതിനാലാണ് ഇപ്പോള്‍ വില്പനയ്ക്ക് വച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.