വർക്കല : വർക്കല ഹെലിപ്പാട് മേഖലയിലെ കടയ്ക്ക് തീപിടിച്ചു. കർണ്ണടക സ്വദേശി വിധ്ലിന്റെ കരകൗശലസാധനങ്ങളും ലെതർ , വസ്ത്രങ്ങൾ , എന്നിവ വിൽക്കുന്ന കടയ്ക്കാണ് തീ പിടിച്ചിത്.പുലർച്ചെ 2 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഹെലിപ്പാട് നടപ്പാതയോട് ചേർന്നാണ് കട സ്ഥിതി ചെയ്യുന്നത്. പുലർച്ചെ ഇതുവഴി നടന്നു പോയവരാണ് തീ പിടുത്തം കാണുന്നത്. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തി തീ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. നടപ്പാതയോട് ചേർന്നുള്ള സ്ഥാപനം ആയതിൽ തീ നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്‌സും നന്നേ പാടുപെട്ടു.തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമികമായി വിലയിരുത്തുന്നു. 19 വർഷത്തോളമായി വിധ്ൽ ഇവിടെ കട നടത്തുന്നു.
