കുറ്റിച്ചൽ:സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന ആൺകുട്ടികൾക്കുള്ള കോട്ടൂർ ട്രൈബൽ റസിഡൻഷ്യൽ ഹോസ്റ്റൽ കുറ്റിച്ചൽ ജംഗ്ഷനിലെ പുതിയ കെട്ടിടത്തിൽ അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഹോസ്റ്റൽ വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണവും നടത്തി.കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ എൻ.രത്നകുമാർ,ജില്ലാ പഞ്ചായത്തംഗം എ.മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.രമേശ്,ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ എലിസബത്ത് സെൽവരാജ്,സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സിന്ധു,ജില്ലാ പ്രോഗ്രാം ഓഫീസർമാരായ റെനി,ബി.ശ്രീകുമാരൻ,ബി.പി.സി എൻ.ശ്രീകുമാർ എന്നിവർ സംസാരിച്ചു..