ആര്യനാട് ചൂഴയിൽക്കട ഉടമ ഗ്രേസ് കോട്ടേജിൽ പുഷ്പലത (48)യുടെ ആറരപ്പവന്റെ മാല ബൈക്കിൽ എത്തിയവർ പിടിച്ചുപറിച്ചു.ശനിയാഴ്ച ഉച്ചയ്ക്ക് 2.30 നാണ് സംഭവം. വീടിനു സമീപം കട നടത്തുന്ന പുഷ്പലതയുടെ കഴുത്തിൽക്കിടന്ന മാലയാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം പിടിച്ചുപറിച്ചത്. കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം പണം കൊടുക്കുന്നതിനിടെയാണ് മാല പൊട്ടിച്ചെടുത്തത്. ആര്യനാട് പോലീസ് അന്വേഷണം ആരംഭിച്ചു.
