കിളിമാനൂർ :കിളിമാനൂരിൽ രണ്ടാനമ്മയെ ഉപദ്രവിച്ച പ്രതി അറസ്റ്റിൽ. കിളിമാനൂർ, വാലഞ്ചേരി, ചരുവിള വീട്ടിൽ സാർജിത്ത് (34) നെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 25ന് വൈകുന്നേരം 7അര മണിയോടെയാണ് സംഭവം. കിളിമാനൂർ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ എസ്പി ഡോ ദിവ്യ വി ഗോപിനാഥ് ഐപിഎസ്സിന്റെ നിർദ്ദേശത്തെത്തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ഡി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ് സനൂജ്, എസ്ഐ വിജിത്ത് കെ നായർ, സത്യദാസ്, സിപിഒമാരായ കിരൺ, മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
