ഏഴാമത് ഉള്ളൂര്‍ എന്‍ഡോവ്‌മെന്റ് അവാർഡ് ചെമ്പൂര് സ്വദേശി ഡോ.എസ് ഹരികൃഷ്ണന്

ei7YOHG22980

ആറ്റിങ്ങൽ : ഏഴാമത് ഉള്ളൂര്‍ എന്‍ഡോവ്‌മെന്റ് അവാർഡ് ചെമ്പൂര് സ്വദേശിയും ഇളമ്പ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ.എസ് ഹരികൃഷ്ണന്. മഹാകവി ഉള്ളൂര്‍ എസ് പരമേശ്വര അയ്യരെ സംബന്ധിക്കുന്ന ഗവേഷണ ലേഖനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് അവാർഡ്.

‘ഉള്ളൂരിന്റെ ഉണ്മയും ഉള്ളൊലികളും ‘ എന്ന ഗ്രന്ഥമാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.

ആറ്റിങ്ങൽ ചെമ്പൂര് പഴയ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം നിലമേൽ കോളേജ് പ്രൊഫസർ ആയിരുന്ന ഡോ.സുധാകരൻ പിള്ളയുടെ മകനാണ് ഡോ. എസ്‌ ഹരികൃഷ്ണൻ.

10,000 രൂപയും ഫലകവുമടങ്ങുന്നതാണ്‌ അവാർഡ്‌.മഹാകവി ഉള്ളൂരിന്റെ 192-ാം ജന്മദിനമായ ജൂൺ 6 ചൊവ്വാഴ്ച വൈകുന്നേരം 6-ന്‌ ജഗതിയിലുള്ള ഉള്ളൂർ സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ പുരസ്കാരം സമ്മാനിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!