ചിറയിൻകീഴ് വലിയകട വിവേകാനന്ദ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ചിത്രകല പരിശീലനത്തിനും സംഗീത പരിശീലനത്തിനും തുടക്കം കുറിച്ചു.അഖില കേരള പെയിന്റിംഗ് മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ദയ. ആർ. കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു.മ്യൂസിക് ഡയറക്ടർ ഗാന ഭൂഷണം രതീഷ് വിശ്വനാഥ് സംഗീത പരിശീലനവും മ്യൂറൽ ആർടിസ്റ്റ് മിനി രാജേന്ദ്രൻ ചിത്ര കലാ പരിശീലനവും കുട്ടികൾക്ക് നൽകുന്നു. ക്ലബ്ബിലെ മുതിർന്ന അംഗങ്ങളും ക്ലബ് ഭാരവാഹികളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.