Search
Close this search box.

സിഐടിയു വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനത്തിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

മെയ്ദിനത്തോടനുബന്ധിച്ച് ഏരിയയിലെ നൂറോളം കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വർക്കല റെയിൽവെ സ്റ്റേഷന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം വർക്കല പൊലീസ് സ്റ്റേഷൻ ചുറ്റി മൈതാനത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സിഐടിയു ഏരിയ സെക്രട്ടറി വി സത്യദേവൻ, പ്രസിഡൻ്റ് ജെ ശശാങ്കൻ, ട്രഷറർ അഡ്വ: കെആർ ബിജു, വി സുധീർ, എച്ച് ഹാരിസ്, സി അജയകുമാർ, ബിന്ദു ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിലും യോഗത്തിലും വിവിധ മേഖലയിലെ തൊഴിലാളികൾ പങ്കെടുത്തു. പ്രകടനത്തിന് തൊട്ട് പിന്നിലായി ആട്ടോറിക്ഷ റാലിയുമുണ്ടായിരുന്നു. വർക്കല ഇഎംഎസ് ഭവന് മുന്നിൽ സിപിഐ എം വർക്കല ഏരിയ സെക്രട്ടറി എംകെ യൂസഫിൻ്റെ നേതൃത്വത്തിൽ പതാക ഉയർത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!