Search
Close this search box.

ആഗ്രഹിച്ചു വാങ്ങിയ പെരുന്നാൾ വസ്ത്രങ്ങളും കുടുംബത്തിന്റെ സന്തോഷവും ആഘോഷവും അഗ്നിക്കിരയായി…

eiCY4RY72382

കല്ലമ്പലം : ഷോർട്ട് സർക്യൂട്ട് കാരണം വീടിന് തീപിടിച്ചപ്പോൾ നഷ്ടമായത് ഒരു കുടുംബത്തിന്റെ പെരുന്നാൾ ആഘോഷവും സന്തോഷവും. കടുവയിൽ പള്ളിക്ക് സമീപം കരവാരം പഞ്ചായത്ത് പതിനേഴാം വാർഡിൽ സൽമാൻ മൻസിലിൽ സലീമിന്റെ വീടാണ് കഴിഞ്ഞ ബുധനാഴ്ച അഗ്നിക്കിരയായത്. ഗൃഹനാഥൻ സലിം, ഭാര്യ ഫാത്തിമ, മകൻ സൽമാൻ , മകൾ അസീന എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്. മകൻ സൽമാൻ സ്പീക്കറും അനുബന്ധ ഉപകരണങ്ങളും ചാർജ് ചെയ്യാൻ വെച്ച ശേഷം ജോലിക്ക് പോയി. ഉച്ചയ്ക്ക് 12 മണിയോടെ ഷോർട് സർക്യൂട്ട് കാരണം ഉപകരണങ്ങൾ നശിക്കുകയും മുറിക്ക് തീ പിടിക്കുകയും ചെയ്തു. ഈ സമയം വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. പഠിത്തം കഴിഞ്ഞു മടങ്ങി എത്തിയ മകൾ അസീനയാണ് വീടിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടർന്ന് അയൽവാസികളും നാട്ടുകാരും ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിച്ചു. മാത്രമല്ല, ഫയർ ഫോഴ്സ് സ്ഥലത്ത് ഏതിലെങ്കിലും വാഹനം വീടിനടുത്ത് എത്തിക്കാൻ കഴിഞ്ഞില്ല. റോഡിൽ നിന്ന് ഒരാൾക്ക് മാത്രം നടക്കാൻ കഴിയുന്ന നടവഴിയാണ് ഇവർക്കുള്ളത്. എല്ലാവരും കൂടി പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഒരു മുറിയും അതിനുള്ളിലെ അലമാരയും കട്ടിലും ഉൾപ്പെടെയുള്ള എല്ലാസാധനങ്ങളും കത്തിനശിച്ചു. അലമാരയിൽ പെരുന്നാൾ ചിലവിനായി മാസങ്ങളായി സ്വരൂപ്പിച്ച 15000 രൂപയും 4 പേർക്കുള്ള പെരുന്നാൾ വസ്ത്രങ്ങളും അഗ്നിക്കിരയായി. ഏകദേശം 6000 രൂപ വില വരുന്ന പെരുന്നാൾ വസ്ത്രങ്ങളാണ് തീ കാർന്നു തിന്നത്. കണ്ണീരിൽ നിറഞ്ഞ ഒരു പെരുന്നാൾ ദിനമാണ് ഇന്ന് ഈ കുടുംബത്തിന് മുന്നിലൂടെ കടന്നുപോകുന്നത്.

വീട്ടിൽ ആകെ ഉണ്ടായിരുന്ന അലമാര അഗ്നിക്കിരയായതോടെ ഒരുപാട് രേഖകളും സൽമാന്റെ സർട്ടിഫിക്കറ്റും അടുത്ത മാസം നടക്കുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റും പുസ്തകങ്ങളും കത്തി നശിച്ചു.വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത്‌ നൽകിയ വീട്ടിലാണ് ഇവർ താമസിക്കുന്നത്. സമീപത്തെ ഒരു പള്ളിയിലാണ് തുച്ഛമായ വേതനത്തിന് സലിം ജോലി നോക്കുന്നത്. ഹൃദരോഗി ആണെങ്കിലും കുടുംബത്തിന്റെ കഷ്ടപ്പാട് കൊണ്ട് തന്നെ ഫാത്തിമയും വീട്ടുജോലികൾക്ക് പോകും. പ്ലസ് വൺ വിദ്യാർത്ഥിയായ സൽമാൻ ക്ലാസ് ഇല്ലാത്ത സമയങ്ങളിൽ കുടുംബം പോറ്റാൻ വഴിയോരങ്ങളിൽ വസ്ത്രങ്ങൾ കച്ചവടം ചെയ്യും. മകൾ അസീന പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!