Search
Close this search box.

ശക്തമായ കാറ്റിൽ മടവൂരിൽ വീടിന്റെ മേൽക്കൂര തകർന്നു

ei5BSTD51246

മടവൂർ : മടവൂർ മാർക്കറ്റ് ജംഗ്ഷനിൽ വിജയ് ഭവനിൽ വിജയകുമാരകുറുപ്പിന്റെ രണ്ട് നില വീടിന്റെ മേൽക്കൂര കഴിഞ്ഞ ദിവസത്തെ കാറ്റിൽ പറന്ന് സമീപത്തുള്ള ശശിധരന്റെ കെട്ടിടത്തിന്റെ മുകളിൽ പതിച്ചു. കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ അഖിൽ.എസ്.ബി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ മേൽക്കൂര മുറിച്ചുമാറ്റി അപകടം ഒഴിവാക്കി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ഷജീം.വി.എസ്,സജികുമാർ, അജ്മൽ, വിഷ്ണു.എസ്.നായർ,വിപിൻ, അനീഷ്. എസ്.കെ, ഹോംഗാർഡ് ബിജു.ടി.പി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!