തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം, ജെമിനപ്യാരി ആടിനെയും കടിച്ചു കൊന്നു

eiMDUP853281

അഴൂർ : അഴൂർ പഞ്ചായത്തിലെ മുട്ടപ്പലത്ത് തെരുവുനായ്ക്കളുടെ ശല്യം സഹിക്കവയ്യാതെ നാട്ടുകാർ. വീട്ടു പറമ്പിൽ കെട്ടിയിരുന്ന മൂന്ന് മുട്ടപ്പലം ഗീത ഭവനിൽ ഷാജൻ മേസ്തിരിയുടെ 3 ആടുകളെയാണ് കഴിഞ്ഞ ദിവസം രാത്രി നായ്ക്കൾ കടിച്ചു കൊന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പതിനാലായിരം രൂപ നൽകി വാങ്ങിയ ജെമിനപ്യാരി ഇനത്തിൽ പെട്ട ഒരു ആടിനെയും അതിന്റെ രണ്ട് കുട്ടികളെയുമാണ് കൊന്നത്. പാല് കറന്നുകൊണ്ടിരുന്ന തള്ള ആട് ഇപ്പോൾ

ഗർഭിണിയാണ്. പുലർച്ചെ 5 മണിക്ക് ഷാജൻ മേസ്തിരി ഉണർന്നപ്പോൾ ആടിന്റെ വിളി കേൾക്കാത്തതിനാൽ ചെന്നു നോക്കുമ്പോഴാണ് ആടുകൾ ചത്തുകി ടക്കുന്നത് കണ്ടത്. സമീപത്തെ ആൾ താമസമില്ലാത്ത വീട്ടിൽ
നിരവധി നായ്ക്കള്‍ തമ്പടിച്ചിട്ടുണ്ട്‌. ഈ പ്രദേശത്ത് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് ആരോപണം ഉണ്ട്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!