സമീപത്തെ പുരയിടത്തിൽ നിന്ന തെങ്ങ് വീടിന് മുകളിൽ വീണ് ആനാട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് പരിക്ക്

eiRGUBT23161

ആനാട് : സമീപത്തെ പുരയിടത്തിൽ നിന്ന തെങ്ങ് വീടിന്റെ മുകളിൽ ഒടിഞ്ഞു വീണ് മുൻ ആനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റിന് പരിക്ക് . കഴിഞ്ഞ ദിവസം രാത്രി 2 മണിക്ക് ആണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മന്നൂർക്കോണം കുന്നത്തുമല ഷീല (45)ക്ക് ആണ് തലയ്ക്കു പരിക്കേറ്റത്. വീടിന്റെ മുകളിലൂടെ തെങ്ങ് ഒടിഞ്ഞുവീണ് മേൽക്കൂരയുടെ ഷീറ്റ് പൊട്ടി ഒരുഭാഗം ഷീല കിടന്നുറങ്ങിയ കട്ടിലിനു മുകളിൽ വീഴുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ഷീലയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് 9 തുന്നൽ ഉണ്ട്. മുൻവശത്തെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഷീലയുടെ ഭർത്താവ് സെബാസ്റ്റ്യൻ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. അപകടപരമായ നിലയിൽ നിൽക്കുകയായിരുന്ന തെങ്ങ് മുറിച്ചുമാറ്റാൻ പലതവണ ആവശ്യപ്പെട്ടിരുന്നതായി കുടുംബം ആരോപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!