പാലോട് : പാലോട് പ്ലാവറയിൽ വൻ തീപിടുത്തം. ഇന്ന് രാവിലെ 9:45- ന് പാലോട് പ്ലാവറ പെട്രോൾ പമ്പിന് സമീപമുള്ള ഓയിൽ സ്പെയർ പാർട്ട്സ് കടയിൽ ആണ് തീപിടുത്തം ഉണ്ടായത്. കട പൂർണമായും കത്തി നശിച്ചു. സമീപമുള്ള ടയർ കടയിലും വർക്ക്‌ഷോപ്പിനും ചെറിയ രീതിയിൽ തീ പടർന്നു തുടങ്ങിയെങ്കിലും ഫയർ ഫോഴ്സ് സംഘം എത്തി തീ അണയ്ക്കുകയായിരുന്നു..