Search
Close this search box.

ആറ്റിങ്ങലിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി

eiEV7N967436

ആറ്റിങ്ങൽ :ആറ്റിങ്ങൽ നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. നഗരസഭ പ്രദേശത്ത് പലസ്ഥലങ്ങളിലും കൂട്ടമായി എത്തുന്ന തെരുവു നായ്ക്കൾ ജനങ്ങളിൽ ഭീതി പരത്തുന്നു. രാത്രിയും പകലും ഒരുപോലെ ഇവ റോഡിലും നട വഴികളിലും കറങ്ങി നടക്കുന്നതിനാൽ കുട്ടികൾക്കോ, പ്രായമായവർക്കോ സ്ത്രീകൾക്കോ ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. ആക്രമിക്കാൻ എത്തുന്ന തെരുവുനായ കൂട്ടത്തിൽ നിന്ന് പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ഇതിന് മുൻപ് പല തവണ ആറ്റിങ്ങൽ പ്രദേശങ്ങളിൽ നിരവധി പേർക്ക് തെരുവുനായയുടെ ആക്രമണമേറ്റിട്ടുണ്ട്. ഇനിയും വലിയ ദുരന്തങ്ങൾ സംഭവിക്കുന്നതിനു മുൻപ് അധികൃതർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!