ആലംകോട്: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്തതായി പരാതി.ആലംകോട് മേവർക്കൽ പെരിങ്ങാവ് വിഷ്ണു ക്ഷേത്രത്തിന് സമീപം സൗദാ മൻസിലിൽ ഹുസൈന്റെ വീടിന് മുന്നിലായി പാർക്ക് ചെയ്തിരുന്ന വാഗണർ കാറിന്റെ ചില്ലുകളാണ് അജ്ഞാതർ തകർത്തത്. ഇന്ന് രാവിലെയാണ് ചില്ലുകൾ തകർന്ന നിലയിൽ കാണുന്നത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരിസരത്തെ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളും പരിശോധിച്ച് വരുന്നു.
