കഞ്ചാവ് വിൽപ്പന; യുവാവിനെ എക്സൈസ് പിടികൂടി

ei99NQB51615

നെടുമങ്ങാട് : നെടുമങ്ങാട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ് ശങ്കറും സംഘവും നെടുമങ്ങാട്, നാഗച്ചേരി, പുത്തൻപാലം, പഴകുറ്റി , കുളവിക്കോണം, വാണ്ട, ഒരുയരികോണം എന്നി സ്ഥലങ്ങളിൽ മയക്കുമരുന്നുകൾ അനധികൃത വില്ലന നടത്തുന്നവർക്കെതിരെ നടത്തിയ വ്യാപക പരിശോധനയിൽ നെടുമങ്ങാട്, ഉഴമലയ്ക്കൽ ചക്രപാണിപുരം വെങ്കോട്ട് കുന്നിൽ താമസിക്കുന്ന വീനീഷ് പിടിയിലായി.

530 ഗ്രാം കഞ്ചാവും കഞ്ചാവ് ചില്ലറ വിൽപ്പന നടത്തി ലഭിച്ച ആയിരം രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. കഞ്ചാവ് കച്ചവടത്തിന് ഉപയോഗിച്ച KL21B3483 നമ്പർ റോയൽ എൻഫീൽഡ് ബൈക്കും കസ്റ്റഡിയിൽ എടുത്തു. രഹസ്യവിവരത്തിൻ്റ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ എഇഐ സഹീർ ഷാ, പ്രിവൻ്റീവ് ഓഫീസർമാരായ, പ്രേമനാഥൻ ബിജുകുമാർ, രാജേഷ് സിവിൽ എക്സൈസ് ഓഫീസർ കിരൺ, റീജുകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗീതകുമാരി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!