ചിറയിൻകീഴ് : മുട്ടപ്പലത്ത് കന്നുകാലി തൊഴുത്തിന് തീ പിടിച്ചു. മുട്ടപ്പലം പുതുവൽ വീട്ടിൽ രാമചന്ദ്രൻ ചെട്ടിയാരുടെ വീടിന് മുന്നിലുള്ള കന്നുകാലി തൊഴുത്തിനാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കൊതുകിനെ അകറ്റാനായി തൊഴുത്തിലിൽ സ്ഥാപിച്ചിരുന്ന നെരിപ്പോടിൽ നിന്ന് തീ പടർന്ന് മേൽക്കൂര കത്തുകയായിരുന്നു.അഗ്നിബാധ ഉണ്ടായ സമയത്ത് കന്നുകാലികളെയും കോഴികളെയും തൊഴുത്തിൽ നിന്നും മാറ്റിയതിനാൽ അവയ്ക്ക് അപകടം സംഭവിച്ചില്ല. ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്ക്യൂ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ആഫീസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ശ്രീനാഥ്,പ്രതീഷ്കുമാർ,അഷറഫ്,രഞ്ജിത്ത് എന്നിവർ ചേർന്ന് തീ അണച്ചു.